ബംഗളൂരു : മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തിരച്ചിലിനായി സൈന്യം എത്തി. മേജർ അഭിഷേകിൻറെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി എത്തിയിരിക്കുന്നത്. അപകടം നടന്ന് ആറാം നാൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടം നടന്ന സ്ഥലത്തെത്തി.
കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകിട്ടാണ് മണ്ണിനടിയിൽ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറിൽ നിന്നും ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോൾ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തിൽ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനം നടത്തുക. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ.
എൻഡിആർഎഫ് പുഴയിലും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്. എന്നിട്ടും ഒന്നും തന്നെ കണ്ടത്താനായിട്ടില്ല.
Discussion about this post