മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയെയും ഉദ്ധവ് താക്കറെയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔരംഗസേബ് ഫാൻ ക്ലബിന്റെ അമരക്കാരനാണ് ഉദ്ധവ് താക്കറെ എന്ന് തുറന്നടിച്ച അമിത് ഷാ നിങ്ങൾ മഹാനായ ബാൽ താക്കറെയുടെ മകനാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും പറഞ്ഞു.
ബാലാസാഹെബിൻ്റെ അനന്തരാവകാശിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉദ്ധവ് താക്കറെ, കസബിന് ബിരിയാണി തീറ്റിച്ചവർക്കൊപ്പമാണ് നിങ്ങൾ ഇരിക്കുന്നത്,” പൂനെയിൽ ഒരു പൊതുയോഗത്തിൽ ഷാ പറഞ്ഞു.
“ഉദ്ധവ് താക്കറെ പിഎഫ്ഐയെ പിന്തുണയ്ക്കുന്നവരുടെ മടിയിൽ ഇരിക്കുകയാണ്… യാക്കൂബ് മേമനെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചവരുടെ കൂടെയാണ് നിങ്ങൾ ഇരിക്കുന്നത്. ഉദ്ധവ് ജി, സാക്കിർ നായിക്കിനെ ‘സമാധാനത്തിൻ്റെ ദൂതൻ’ എന്ന് വിളിച്ചവരുടെ മടിയിലാണ് നിങ്ങൾ ഇരിക്കുന്നത്,’ അദ്ദേഹം
കൂട്ടിച്ചേർത്തു.
“ഔറംഗസേബ് ഫാൻസ് ക്ലബ്ബിന് രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയുമോ? ഭാരതീയ ജനതാ പാർട്ടിക്ക് മാത്രമേ രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയൂ. മഹാരാഷ്ട്രയെ സുരക്ഷിതമായി നിലനിർത്താൻ ബിജെപിക്ക് മാത്രമേ കഴിയൂ, ഷാ കൂട്ടിച്ചേർത്തു.
Discussion about this post