ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രം തകർത്ത് ഖാലിസ്ഥാൻ ഭീകരർ. എഡ്‌മോണ്ടോണിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഭീകരർ ഹൈന്ദവ വിരുദ്ധ മുദ്രാവാക്യവും എഴുതി.
രാവിലെയോടെയായിരുന്നു സംഭവം. പ്രദേശവാസികളായ ചിലരുടെ ശ്രദ്ധയിൽ ആണ് സംഭവം ആദ്യം പെട്ടത്. ഇതോടെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത് രംഗത്ത് എത്തി. ക്ഷേത്രത്തിന് നേരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഹിന്ദു സംഘടന വ്യക്തമാക്കി. ക്ഷേത്രം ആക്രമിച്ചവർക്കെതിരെ കനേഡിയൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഹിന്ദു സമൂഹമത്തിന്റെ സമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന തീവ്രവാദ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.
കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടർക്കഥയാകുകയാണ്. കഴിഞ്ഞ മാസങ്ങളിലും സമാനരീതിയിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഖാലിസ്ഥാൻ ഭീകര നേതാവായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് ശേഷമാണ് ഹിന്ദു ക്ഷേത്രങ്ങൾക്കും സമൂഹത്തിനും നേരായ ഖാലിസ്ഥാൻ ആക്രമണം വർദ്ധിച്ചത്.
Discussion about this post