ന്യൂഡൽഹി: പ്രകൃതിക്ഷോഭങ്ങൾ വേട്ടയാടിയ സംസ്ഥാനങ്ങൾ ആശ്വാസമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനങ്ങൾക്ക് പ്രത്യേക ധനസഹായം നൽകും. നാല് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ പ്രത്യേക സഹായം ഉള്ളത്.
അസം, അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രത്യേക സഹായം നൽകുക. അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രളയം വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സഹായം.
സിക്കിമിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്. നിരവധി റോഡുകളും പാലങ്ങളും തകർന്നു. ഇതെല്ലാം പുന:നിർമ്മിയ്ക്കുന്നതിനും വീട് നഷ്ടമായവർക്ക് പുതിയ വീടുകൾ നൽകുന്നതിനുമാണ് ധനസഹായം.
മേഘവിസ്‌ഫോടനം തുടർച്ചയായി വേട്ടയാടുന്ന സംസ്ഥാനം ആണ് ഉത്തരാഖണ്ഡ്. ഇത് വലിയ നാശനഷ്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കാറുണ്ട്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സഹായം. പ്രളയ ദുരിതാശ്വാസത്തിനായി ബിഹാറിന് 11,000 കോടി നൽകും.
Discussion about this post