ന്യൂഡൽഹി: സാധാരണക്കാരുടെ മനസറിഞ്ഞ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്.പിഎം ആവാസ് യോജനയിലൂടെ നഗരങ്ങളിൽ 1 കോടി വീടുകൾ നിർമ്മിക്കുമെന്ന് കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചു. 10 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്നും പ്രഖ്യാപനം.
പതിനെട്ടാം ലോക്‌സഭയിലെ ആദ്യ കേന്ദ്ര ബജറ്റാണ് നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന പേര് നിർമല സീതാരാമന് ഇന്ന് സ്വന്തമാകും. ആറു ബജറ്റവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോഡാണ് മറികടക്കുക.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ രാജ്യത്തിന്റെ നാരിശക്തികൾക്കും പ്രത്യേക പരിഗണന. വനിതാ ശാക്തീകരണത്തിനായി മാത്രം 3 ലക്ഷം കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിയ്ക്കുന്നത്.സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ. കൂടുതൽ വർക്കിങ് വുമൺ ഹോസ്റ്റലുകൾ രാജ്യത്ത് സാധ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Discussion about this post