ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുന്നു. ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. യുവാക്കൾക്ക് ആശ്വാസമേകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടന്നിരിക്കുന്നത്.
പുതിയതായി ജോലിയ്ക്ക് കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് വിഹിതമായി ആയിരിക്കും ഇത് നൽകുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 210 ലക്ഷം യുവാക്കൾക്കാണ് ഇതിന്റെ ഗുണഭോക്താക്കളാകുക. സംഘടിത മേഖലയിൽ ജോലിയ്ക്ക് കയറുന്നവർക്കാണ് ഇതിന് അർഹത.
ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ച് ആണ് യുവാക്കൾക്ക് ഇത് ലഭിക്കുക. 15000 രൂപ വരെയുള്ള തുക മുന്ന് ഘടുക്കളായി നേരിട്ട് യുവാക്കളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും ധനമന്ത്രി അറിയിച്ചു. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഈ സ്‌കീമിൽ അർഹത നേടുക.
Discussion about this post