വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിഞ്ഞപ്പോൾ വിവാഹമോചനം നേടി ദമ്പതികൾ.വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരൻ അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് വിവരം.വിവാഹ ചടങ്ങുകൾക്ക് പിന്നാലെ കോർട്ട്ഹൗസിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ വധുവിന്റെ കാലിടറുകയും വീഴാൻ പോവുകയും ചെയ്തു. ഈ സമയം വധുവിനെ വരൻ വിഡ്ഡി എന്ന് വിളിച്ചു. വിഡ്ഡി എന്ന വരൻറെ വിളിയിൽ പ്രകോപിതയായ യുവതി ഉടനെ വിവാഹം റദ്ദാക്കാൻ ജഡ്ജിയോട് ആവശ്യപ്പെടുകയായിരുന്നു.
രസകരമായ സംഗതി ഇതല്ല, ഈ സംഭവം നടന്നത് 2019 ലാണ് എന്നതാണ്. കുവൈത്തിലായിരുന്നു സംഭവമെന്നാണ് സൂചന. മറ്റൊരു വിവാഹത്തിൽ പങ്കെടുത്ത അനുഭവത്തെ കുറിച്ച് പറയവേ ഒരു എക്‌സ് ഉപയോക്താവ് തന്റെ കുറിപ്പിലൂടെ പഴയ സംഭവത്തെക്കുറിച്ച് പരാമർശിച്ചതോടെ അന്നത്തെ വിവാഹവും വിവാഹമോചനവും വീണ്ടും വൈറലാകുകയായിരുന്നു.ഞാൻ ഒരു വിവാഹത്തിന് പോയി. വരൻ തന്റെ പ്രസംഗത്തിനിടെ വധുവിനെ പരിഹസിച്ചു. ഈ സ്ത്രീ ചെയ്തത് പോലെ അപ്പോൾ തന്നെ ബന്ധം വേർപെടുത്തണമായിരുന്നു’, ഒരു ഉപയോക്താവ് തന്റെ എക്‌സ് പേജിൽ അഭിപ്രായപ്പെട്ടു. നിരവധി പേർ വധുവിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.
യുകെയിൽ 2004ലും ഇതുപോലൊരു വിവാഹ മോചനം നടന്നിരുന്നു. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ വിവാഹ മോചനത്തിനുള്ള ഹർജി ഫയൽ ചെയ്യുകയായിരുന്നു. ബ്രൈഡ്‌മെയ്ഡ്‌സിനോടുള്ള വരന്റെ കുശലാന്വേഷണമാണ് വധുവിനെ അന്ന് പ്രകോപിപ്പിച്ചത്
Discussion about this post