ന്യൂഡൽഹി :ബഹിരാകാശ ഗവേഷണ മേഖലയിൽ കൂടുതൽ പര്യവേഷണങ്ങൾ നടത്താനൊരുങ്ങി മൂന്നാം മോദി സർക്കർ. ബഹിരാകാശ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് 1000 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ഇന്ത്യയിലെ 180 ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ ഇത് സഹായകമാകും.
അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്വ്യവസ്ഥയെ അഞ്ച് മടങ്ങ് വർദ്ധിപ്പിക്കാൻ 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഹിരാകാശ മേഖല ബഹിരാകാശ പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് എന്ന് സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ പറഞ്ഞു.
നിലവിൽ, 18 കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ, ഒമ്പത് നാവിഗേഷൻ ഉപഗ്രഹങ്ങൾ, അഞ്ച് ശാസ്ത്ര ഉപഗ്രഹങ്ങൾ, മൂന്ന് കാലാവസ്ഥാ ഉപഗ്രഹങ്ങൾ, 20 ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ എന്നിവ ഉൾപ്പെടുന്ന 55 സജീവ ബഹിരാകാശ ആസ്തികളാണ് ഇന്ത്യക്കുള്ളത്. ബഹിരാകാശ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിനായി ജനുവരി 1 മുതൽ വിവിധ സർക്കാരിതര സ്ഥാപനങ്ങളുമായി 51 ധാരണാപത്രങ്ങളും 34 സംയുക്ത പദ്ധതി നടപ്പാക്കൽ പദ്ധതികളും ഒപ്പുവെച്ചതായി സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ആദ്യം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ചന്ദ്രയാൻ -3 ഇറക്കി വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.
Discussion about this post