തിരുവനന്തപുരം : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ വിമർശിച്ച് സംസ്ഥാന ധനമനമന്ത്രി കെ എൻ ബാലഗോപാൽ. തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ് മൂന്നാം മോദി സർക്കാരിന്റെത്. എന്നാൽ കേരളത്തിന് പ്രത്യേക നാമ്പത്തിക പാക്കേജുകളുമില്ല, എയിംസുമില്ല എന്ന് അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്. കേരളത്തെ പാടെ അവഗണിച്ചു. രണ്ട് സംസ്ഥാനങ്ങൾക്കു മാത്രമാണു പരിഗണന നൽകിയത്. ഇതു തിരുത്തി എല്ലാ സംസ്ഥാനങ്ങൾക്കും അർഹമായതു നൽകാൻ കേന്ദ്രം തയാറാകണം. ബിജെപി അക്കൗണ്ട് തുറന്നപ്പോൾ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. കേരളത്തിൽനിന്നുള്ള ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാരും കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കണം ‘ – എന്ന് ബാലഗോപാൽ പറഞ്ഞു
ആന്ധ്രാ പ്രദേശ് വികസനത്തിനായാണു പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. കേരളമാകട്ടെ വെട്ടിക്കുറിച്ച ഫണ്ട് ഒരു പാക്കേജായി തരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അതു പരിഗണിച്ചില്ല എന്നും മന്ത്രി ബജറ്റിനെ വിമർശിച്ചു.
അതേസമയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന ബജറ്റാണ് ഇത്തവണത്തേത്. രാജ്യത്തെ പാവങ്ങളെയും, ഗ്രാമവാസികളെയും, കർഷകരെയും സമൃദ്ധിയുടെ പാതയിലേക്ക് ബജറ്റ് നയിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രകടമായ മാറ്റം ഉണ്ടാകുന്നതാണ് ഇത്തവണത്തെ ബജറ്റ്. യുവതയ്ക്ക് അനവധി അവസരങ്ങളാണ് ബജറ്റ് നൽകുന്നത്. വിദ്യാഭ്യാസവും നൈപുണ്യവും പുതിയ തലത്തിലേക്ക് ഉയരും. സ്ത്രീകളെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും ഇത്തവണത്തെ ബജറ്റ് ശക്തിപ്പെടുത്തുന്നു.
Discussion about this post