പാട്ന : ബീഹാറിന് പ്രത്യേക പദവി വേണമെന്ന് താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പല കാര്യങ്ങളും മാദ്ധ്യമ സൃഷ്ടികളാണ്. കേന്ദ്ര ബജറ്റിൽ ബീഹാറിനായി സാമ്പത്തിക പാക്കേജുകൾ അനുവദിച്ചതിൽ പ്രത്യേകം നന്ദിയുണ്ടെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
പ്രത്യേക പദവിക്കുള്ള വ്യവസ്ഥ വളരെ നേരത്തെ തന്നെ എടുത്തുകളഞ്ഞതാണെന്നും നിതീഷ് കുമാർ പ്രതികരിച്ചു. കേന്ദ്രസർക്കാരിനോട് തന്റെ പാർട്ടി ബീഹാറിനായി പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ച് കേന്ദ്രം തുടർനടപടികൾ നടത്തിയെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
കേന്ദ്ര ബജറ്റ് 2024 അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബീഹാറിന് കാര്യമായ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ വിവിധ റോഡ് പദ്ധതികൾക്കായി കേന്ദ്രസർക്കാർ 26,000 കോടി രൂപ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ബഹുമുഖ വികസന പദ്ധതികൾക്കും ബീഹാറിന് സാമ്പത്തിക സഹായം നൽകുമെന്നും കേന്ദ്ര ധനമന്ത്രി സൂചിപ്പിച്ചു.
Discussion about this post