കാഠ്മണ്ഡു: നേപ്പാളിൽ യാത്രാ വിമാനം തകർന്നു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. ശൗര്യ എയർലൈനിന്റെ വിമാനം ആണ് തകർന്നത്. സംഭവ സമയം ജീവനക്കാർ ഉൾപ്പെടെ 19 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കാഠണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. വിമാനം പറന്നുപൊങ്ങുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. പൊഖാറയിലേക്ക് ആയിരുന്നു വിമാനം പുറപ്പെട്ടത്. വിമാനം തെന്നി നീങ്ങിയതിന് തൊട്ട് പിന്നാലെ തീപടർന്നു. ഇതിലാണ് മരണം സംഭവിച്ചത്. മരിച്ച അഞ്ച് പേരും കമ്പനിയുടെ ടെക്‌നിക്കൽ സ്റ്റാഫുകൾ ആണെന്നാണ് വിവരം. സംഭവത്തിൽ സാരമായി പരിക്കേറ്റ പൈലറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post