ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മണ്ണിൽ പുതഞ്ഞ നീളമുള്ള കയർ കണ്ടെത്തി. ഗംഗാവാലി നദിയ്ക്ക് സമീപം ഉണ്ടായിരുന്ന തട്ടുകടയുടെ പിൻഭാഗത്ത് നടത്തുന്ന തിരച്ചിലിനിടെ ആണ് കയർ കണ്ടെത്തിയത്. അർജുന്റെ ലോറിയിലെ തടി കെട്ടാൻ ഉപയോഗിച്ച കയറാണ് ഇതെന്നാണ് സംശയിക്കുന്നത്. ശക്തമായ മഴയ്ക്കിടയിലും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
അർജുന്റെ ലോറി ഇവിടെയായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിച്ചിരുന്ന സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഭൂം എക്സവേറ്റർ ഉപയോഗിച്ചാണ് പരിശോധന.
Discussion about this post