പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അങ്കം ഇന്ന് ആരംഭിക്കും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ ഇനം. പുരുഷ, വനിതാ വിഭാഗങ്ങളിലെ റാങ്കിങ് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഇരു വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്നുണ്ട്.വനിതകൾ ഉച്ചയ്ക്ക് ഒരു മണിക്കും പുരുഷൻമാർ വൈകിട്ട് 5.45നും റാങ്കിംഗ് റൗണ്ടിനിറങ്ങും
ഒളിമ്പിക്‌സ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ മെഡൽ നേടാനായിട്ടില്ല. അമ്പെയ്ത്തിന്റെ എല്ലാ ഫോർമാറ്റ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇത്തവണ അണിനിരക്കും. പുരുഷ വിഭാഗത്തിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരും വനിതാ വിഭാഗത്തിൽ ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത് എന്നിവരുമാണ് സംഘത്തിലുള്ളത്. ഗെയിംസിനായി അമ്പെയ്ത്ത് ടീം ഒളിമ്പിക്‌സ് വില്ലേജിൽ എത്തിയിട്ടുണ്ട്.
യോഗ്യതാ ചാംപ്യൻഷിപ്പിൽ പരാജയപ്പെട്ടെങ്കിലും ലോക റാങ്കിങ് ക്വോട്ട തുണച്ചതോടെയാണ് ഇന്ത്യൻ സംഘം പാരീസിലേക്ക് എത്തിയത്. തരുൺ ദീപിൻറെയും മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരിയുടെയും നാലാം ഒളിംപിക്‌സാണിത്. ടീം ഇനങ്ങളിൽ 12 രാജ്യങ്ങളും മിക്‌സ്ഡ് ഇനത്തിൽ 5 ടീമുകളുമാണ് മത്സരിക്കുക
Discussion about this post