തിരുവനന്തപുരം : കേരളത്തിലെ രണ്ടാം പിണറായി സർക്കാരിന്റെ തീരുമാനങ്ങളിൽ ഏറെ ജനരോഷം നേരിട്ട ഒന്നായിരുന്നു കെട്ടിട നിർമ്മാണ ഫീസിന്റെ വൻ വർദ്ധനവ്. എന്നാൽ ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തെ തുടർന്ന് ഈ തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണ് പിണറായി സർക്കാർ. വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ 60% വരെ കുറവ് വരുത്തിയേക്കും എന്നാണ് സൂചന.
ഓഗസ്റ്റ് ഒന്നുമുതൽ ആയിരിക്കും പുതുക്കിയ കെട്ടിട നിർമ്മാണ ഫീസ് നിലവിൽ വരിക. കോർപ്പറേഷൻ പ്രദേശങ്ങളിൽ 81 ചതുരശ്ര മീറ്റർ മുതൽ 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണം ഉള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. വീടുകളുടെ കൂടാതെ ഉദ്യോവയായ വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും കുറവ് വരുത്തുന്നതാണ്.
വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ് നിരക്കിൽ 58% വരെ കുറവായിരിക്കും വരുത്തുക. തിരഞ്ഞെടുപ്പിൽ ഏറ്റ വൻ തോൽവിയെ തുടർന്ന് നടന്ന ഇടതുപക്ഷ പാർട്ടി യോഗങ്ങളിൽ കെട്ടിട നിർമ്മാണ ഫീസിലെ വലിയ വർദ്ധനവിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഫീസ് വർദ്ധനവ് കുറയ്ക്കണമെന്ന് പാർട്ടി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Discussion about this post