റെയിൽവേ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ കേരളത്തിൽ ചിലവഴിച്ചത് റെക്കോർഡ് തുകയെന്ന് വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം അനുവദിച്ചതായും ഇത് യു പി എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 372 കോടിയെ അപേക്ഷിച്ച് എട്ടു മടങ്ങ് അധിക തുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ മന്ത്രി.
എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് അനുസൃതമായാണ് റെയില്‍വേയും പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞ അശ്വിനി വൈഷ്ണവ് . സഹകരണ ഫെഡറലിസത്തിലൂന്നിയുളള സംസ്ഥാനങ്ങളുടെ സഹകരണമാണ് റെയില്‍വേ വികസനത്തില്‍ കേന്ദ്രം പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു .
അതെ സമയം ഇതിൽ കേരളത്തിന്റെ സഹകരണം കൂടെ പരമ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി കേരളത്തിലെ റെയില്‍വേ വികസനത്തിനായി 465 ഹെക്ടര്‍ സ്ഥലം വേണമെന്നിരിക്കെ ഇതുവരെ 62 ഹെക്ടര്‍ സ്ഥലം മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതേസമയം സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post