പാരിസ് അത്യന്തം നാടകീയമായി ഒളിമ്പിക്സ് വേദിയിലെ ആദ്യ ഫുട്ബോൾ മത്സരം. അസാധാരണ സംഭവങ്ങളാൽ നിറഞ്ഞ ആദ്യ മത്സരത്തിൽ ജയിച്ചു എന്ന് കരുതിയ അർജന്റീന പിന്നീട് തോൽക്കുകയും തോറ്റതായി കരുതിയ മൊറോക്കോ പിന്നീട് ജയിച്ചതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇൻജറി ടൈമിൽ അർജന്റീന നേടിയ ഗോൾ പിൻവലിച്ചതോടെയാണ് ആദ്യം ജയിച്ച അർജന്റീന പിന്നീട് തോറ്റത്.
മത്സരത്തിന്റെ ഇൻജറി ടൈമിൽ പതിനാറാം മിനിറ്റിൽ നേടിയ ഗോളിലൂടെ അർജന്റീന സമനില നേടിയതായി ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടത്തിയ സുദീർഘമായ വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിച്ചു. പിന്നീട് കാണികളെയെല്ലാം ഒഴിപ്പിച്ച ശേഷം ഇൻജറി ടൈമിലെ അവസാന മൂന്നു മിനിറ്റിൽ ഇരു ടീമുകളും വീണ്ടും കളത്തിൽ ഇറങ്ങുകയും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊറോക്കോ വിജയിക്കുകയും ആയിരുന്നു.
മൊറോക്കോയുടെ സൂഫിയാൻ റഹീമി ആണ് ഒളിമ്പിക്സ് ഫുട്ബോളിലെ ആദ്യ മത്സരത്തിന്റെ ഗതി മാറ്റിയത്. മത്സരത്തിലെ രണ്ട് ഗോളുകളും സൂഫിയാൻ തന്നെയാണ് നേടിയത്. ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയുടെ ആദ്യവുമായിട്ടായിരുന്നു സൂഫിയാൻ മൊറോക്കോകെ വിജയ് ഗോളുകൾ നേടിയത്. 68ആം മിനിറ്റിൽ അർജന്റീനക്കായി ജൂലിയാനോ സിമിയോണി ഗോൾ നേടി. പിന്നീട് അർജന്റീനയുടെ ക്രിസ്റ്റ്യൻ മെഥീന നേടിയ രണ്ടാം ഗോൾ റഫറി നിഷേധിച്ചതോടെ അവസാനം വരെ ഉദ്വേഗജനകമായിരുന്ന മത്സരത്തിൽ മൊറോക്കോ വിജയിക്കുകയായിരുന്നു.
Discussion about this post