തായ്‌പേയ്: തായ്‌വാനെ നടുക്കി ഗെയ്മി ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ 3 പേർ മരിച്ചു. 227ഓളം പേർക്ക് പരിക്കേറ്റു. ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
താ്‌വാന്റെ തെക്കൻ തീരത്ത് ഒൻപത് ജീവനക്കാരുമായി പോയ ചരക്ക് കപ്പൽ ചുഴലിക്കാറ്റിൽ പെട്ട് മുങ്ങി. കപ്പലിനായി രക്ഷാപ്രവർത്തകർ നടത്തുന്ന തിരച്ചിൽ തുടരുകയാണ്. ഫിലിപ്പീൻസിലും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിൽ 1.5 ദശലക്ഷം ലിറ്ററോളം വ്യാവസായിക ഇന്ധനവുമായി പോയ ടാങ്കർ മറിഞ്ഞു.
Discussion about this post