ഷിംല: കുളു മണാലിയിൽ മേഘ വിസ്‌ഫോടനത്തെ തുടർന്ന് എൻഎച്ച് 3 അടച്ചു. കനത്ത മഴയിൽ അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
പല മേഖലകളിലും റോഡുകൾ തകർന്നു. മണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിലെ 15 റോഡുകളിലെ ഗതാഗതം നിർത്തി വച്ചിട്ടുണ്ട്. ബുധനാഴ്ച്ച വൈകീട്ടാണ് മേഘ വിസ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് 62 ഓളം ട്രാൻസ്‌ഫോർമറുകളാണ് തകരാറിലായത്.
അടുത്ത നാല് ദിവസത്തേക്ക് ഹിമാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്ന് പ്രദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post