മുംബൈ: ഇന്ത്യയുടെ അഭിമാനമായ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര 2021 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയാണ് അദ്ദേഹം താരമായത്. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്. ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഏറെ ആരാധകരും താരത്തിനുണ്ട്. പലപ്പോഴും താരത്തിന്റെ പ്രണയിനി ആരെന്നും ചോദ്യം ഉയരാറുണ്ട്.
ഇപ്പോഴിതാ എല്ലാ ചോദത്തിനും ഉള്ള ഉത്തരം നൽകിയിരിക്കുകയാണ് അദ്ദേഹം.
തന്റെ പ്രണയം സ്‌പോര്‍ട്‌സിനോട് മാത്രമാണെന്ന് നീരജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെയും ഇതുവരെ പ്രണയിച്ചിട്ടില്ലെന്നും ഇനിയും അതുപോലെ മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും നീരജ് ചോപ്ര പറയുന്നു. പ്രണയത്തോട് താത്പര്യമില്ലാഞ്ഞിട്ടില്ല, സ്‌പോര്‍ട്‌സില്‍ നിന്നുള്ള ശ്രദ്ധ മാറിപ്പോകുമെന്നതിനാലാണ്. പ്രണയവും സ്‌പോര്‍ട്‌സും ഒരുമിച്ച് കൊണ്ടുപോകുവാന്‍ സാധിക്കില്ലെന്നും നീരജ് വ്യക്തമാക്കി.
കായിക രംഗത്ത് പ്രശസ്തരാകുന്നവർ സിനിമാ-മോഡലിംഗ് രംഗത്തുള്ളവരുമായി ഡേറ്റിംഗിലാകുന്നതും പ്രണയ ജോഡികളാകുന്നതുമാണ് പതിവ് രീതി. എന്നാൽ കരിയറാണ് പ്രധാനം എന്ന് താരം പറഞ്ഞിരിക്കുകയാണ്.
Discussion about this post