അങ്കോല: ഷിരൂരിലെ കുന്നിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ നിർമായക ഘട്ടത്തിൽ. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തി. മുങ്ങൽ വിദഗ്ദരുടെ പരിശോധനയും നടന്നിരുന്നു. പുഴയിൽ ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് വിവരം. പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയാണെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. കരയിൽ നിന്നും 20 മീറ്റർ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനടിയിൽ ലോറി ഉണ്ടെന്നാണ് കണ്ടെത്തൽ.
ലോറിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഡ്രോൺ പരിശോധനയിലൂടെ നടക്കുന്നത്. ലോറിയിൽ നിന്നും അഴിഞ്ഞ് പോയതെന്ന് കരുതുന്ന തടി കണ്ടെത്തിയിട്ടുണ്ട്. കരയിൽ നിന്നും 20 മീറ്റർ അകലെയി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനടിയിൽ ലോറിയുണ്ടെന്നാണ് നിഗമനം.
അതേസമയം, ഗംഗാവാലിയിലിറങ്ങി അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിയാണ്. ശക്തമായ ഉള്ളാഴുക്ക് കാരണം മുങ്ങൽ വിദഗ്ദർക്ക് പുഴയിലിറങ്ങാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ദൗത്യം ഇനിയും നീളുമെന്നാണ് വിവരം.
Discussion about this post