അങ്കോല: ഷിരൂരിൽ കുന്നിടിഞ്ഞ് ലോറി ഡ്രൈവറായ അർജുനെ കാണാതായ സ്ഥലം സന്ദർിച്ച് സന്തോഷ് പണ്ഡിറ്റ്. ഷിരൂരിലെത്തി നാട്ടുകാരോടും പോലീസുകാരോടും കാര്യങ്ങൾ തിരക്കിയെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. ഉടനെ തന്നെ അർജുനെ കണ്ടെത്തിയെന്ന വാർത്ത വരട്ടെയെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
ആഗോളയിലെ രക്ഷാപ്രവർത്തനത്തിന് സന്നാഹങ്ങൾ കുറവാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാർവാർ മുതൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. എല്ലായിടത്തും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഒരു പോലീസ് ഉദേ്യാഗസ്ഥൻ തന്നോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നിനും ഒരു കുറവും പറയാനില്ല. മൂന്നോ നാലോ ആംബുലൻസുകൾ നിർത്തിയിട്ടുണ്ട്. ജെസിബിയും മറ്റ് വാഹനങ്ങളുമുണ്ട്. പുഴയുടെ അടിയിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. അതുതന്നെ ഏറെ പോസിറ്റീവ് ആയ വാർത്തയാണ്. പുഴയിലേയ്ക്ക് ലോറി മറഢഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാരിൽ പലരും പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് പലവിധ കാരണങ്ങളാൽ അതിൽ നിന്നും വ്യതിചലിക്കുകയും കരയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. കരയിൽ നിന്നും മാറ്റിയ മണ്ണ് ലോറി കിടക്കുന്നതിന് മുകളിലേക്ക് ആണോ വീണതെന്ന സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഇപ്പോൾ പുഴയിലെ മണ്ണിൽ നിന്നും ലോറി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഉടനെ തന്നെ അർജുനെ കണ്ടെത്തി എന്ന വാർത്ത വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി.
Discussion about this post