പാരിസ് : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ നേട്ടം. അമ്പലത്തിൽ മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ, വനിത ടീമുകൾ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. എസ്പ്ലനേഡ് ഡെസ് ഇൻവാലിഡിലെ ആദ്യകാല പോരാട്ടങ്ങൾക്ക് ശേഷം റാങ്കിംഗ് റൗണ്ടിലെ ആദ്യ നാലിൽ ഇടംപിടിച്ച ഇന്ത്യൻ അമ്പെയ്ത്ത് താരങ്ങൾ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം റാങ്കിംഗ് റൗണ്ടിൽ നാലാമതായി ഫിനിഷ് ചെയ്ത ശേഷം ക്വാർട്ടർ ഫൈനൽ റൗണ്ട് നേരിട്ട് ഉറപ്പിക്കുകയായിരുന്നു. പുരുഷ ടീം മൂന്നാം സ്ഥാനത്തെത്തിയാണ് ആദ്യ നാലിൽ ഇടം നേടിയത്. ക്വാർട്ടർ ഫൈനൽ റൗണ്ടിൽ ഇന്ത്യൻ പുരുഷ ടീം തുർക്കിയെയോ കൊളംബിയയെയോ ആയിരിക്കും നേരിടേണ്ടി വരിക.
ബൊമ്മദേവര ധീരജ്, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവർ റാങ്കിംഗ് ഇനങ്ങളിൽ വ്യക്തിഗത റൗണ്ടിൽ മത്സരിച്ചു. ഇന്ത്യക്കായി മൊത്തം 2013 പോയിൻ്റുകൾ ആണ് ഇവർ നേടിയിട്ടുള്ളത്. 681 പോയിൻ്റുമായി ഒന്നാമതെത്തിയ ഇന്ത്യൻ താരം ധീരജ് വ്യക്തിഗത പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്.
Discussion about this post