ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. കാർഗിലിൽ ഇന്ത്യനേടിയ ഐതിഹാസിക വിജയത്തിന്റെ 25ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികർക്ക് മാത്രമല്ല, മുഴുവൻ യുവാക്കൾക്കും കാർഗിൽ വീരന്മാരുടെ ജീവിതം പ്രചോദനം ആകുമെന്നും അദ്ദേഹം പറഞ്ഞു.
കാർഗിൽ വിജയത്തിന്റെ 25ാം വാർഷികത്തിൽ മൂന്ന് സേനകളിലെയും അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. കാർഗിലിൽ നമ്മൾ നേടിയ വിജയം രാജ്യസുരക്ഷയ്ക്കായി നിലകൊള്ളുന്ന എല്ലാവർക്കും പാഠമാണ്. രകാർഗിലിലെ ധീരരക്ഷസാക്ഷിത്വം ഒരിക്കലും മറക്കില്ല. അത് പോലെ ഉണ്ടായ തെറ്റുകൾ ആവർത്തിക്കില്ല. പഠിച്ച പാഠങ്ങൾ ഇനിയും പ്രയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഗിലിൽ വീരമൃത്യുവരിച്ച സൈനികരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ല. നമ്മുടെ ധീരസൈനികരുടെ ജീവിതം എല്ലാവരെയും പ്രചോദിപ്പിക്കും. ഏത് സാഹചര്യത്തിലും പോരാടാൻ സെനികരെ പ്രാപ്തമാകുന്ന പരിഷ്‌കാരങ്ങളാണ് മൂന്ന് സേനകളിലും ഉണ്ടായിരിക്കുന്നത്. ഏത് വെല്ലുവിളിയെയും നേരിടാൻ ഇത് നമുക്ക് കരുത്ത് പകരുന്നു.
Discussion about this post