ന്യൂഡൽഹി: ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി ജിയോ. ഇൻസ്റ്റാളേഷൻ ചാർജ് 30 ശതമാനം കുറച്ചു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഫ്രീഡം ഓഫർ എന്ന പേരിലാണ് ജിയോ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇൻസ്റ്റലേഷൻ ചാർജസിൽ ആയിരം രൂപയുടെ കിഴിവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ ഓഫർ പ്രയോജനപ്പെടുത്താം. അതേസമയം പരിമിത കാലത്തേയ്ക്ക് മാത്രമാണ് ഈ ഓഫർ. ഓഗസ്റ്റ് 15 ഓടെ ഇൻസ്റ്റലേഷൻ ചാർജ് പഴയത് പോലെയായിരിക്കും എന്ന് കമ്പനി അറിയിച്ചു.
സാധാരണയായി ജിയോ ഫൈബറിന്റെ മൂന്ന് മാസത്തെ പ്ലാനിന് 2121 രൂപയാണ് വരിക. ഇൻസ്റ്റലേഷൻ ചാർജായി 1000 രൂപയും നൽകേണ്ടിവരും. അപ്പോൾ 3121 രൂപയാണ് ആകെ ചിലവാകുക. എന്നാൽ ഫ്രീഡം ഓഫറിൽ ഈ ഇൻസ്റ്റലേഷൻ ചാർജ് പൂർണമായി ഒഴിവാകും. ആയിരം രൂപ കുറയുമ്പോൾ 2121 രൂപ മാത്രം പുതിയ ഉപഭോക്താക്കൾ നൽകിയാൽ മതിയാകും.
പൂർണമായും പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ് പദ്ധതി. അതിനാൽ നിലവിലെ ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് ഈ ഓഫർ ബാധകമല്ല. പ്ലാനിൽ മാറ്റം വരുത്തുകയോ, അല്ലെങ്കിൽ മറ്റൊരു കണക്ഷൻ എടുക്കുകയോ ചെയ്യുന്നവർക്ക് പ്ലാന്റിന്റെ ആനുകൂല്യം ലഭിക്കില്ലെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നു. എന്നാൽ പുതിയ കണക്ഷന് ഓർഡർ നൽകി കാത്തിരിക്കുന്നവർക്ക് ഈ ഓഫർ ലഭിക്കും.
Discussion about this post