പത്തനംതിട്ട: തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. വേങ്ങലിൽ പാടത്തോട് ചേർന്നുള്ള റോഡിൽ ഉച്ചയോടെയായിരുന്നു സംഭവം. മരിച്ചവർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഉച്ചയോടെയായിരുന്നു സംഭവം. കാറിൽ നിന്നും തീ ആളിപടരുന്നത് കണ്ട അതുവഴി പോയവർ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണച്ചപ്പോൾ ആണ് കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. വാഹനം പൂർണമായും കത്തിനശിച്ചു.
വാഹനത്തിൽ ഉണ്ടായിരുന്നത് സ്ത്രീയും പുരുഷനുമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അപകരമരണമാണോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post