അതിസമ്പന്നർക്ക് മേൽ പുതിയ നികുതി ചുമത്താൻ ജി 20 യിൽ ധാര
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും ധനികരായ ശതകോടീശ്വരന്മാർക്ക് മേൽ ഒരു പുതിയ അതിസമ്പന്ന നികുതി ചുമത്താൻ പദ്ധതിയുമായി ജി 20 രാജ്യങ്ങൾ.ബ്രസീലിയൻ പ്രസിഡന്റും ഇടത് സോഷ്യലിസ്റ്റുമായ ലുല ഡ സിൽവയാണ് ഈ ആശയം മുന്നോട്ട് വച്ചത്. ഇത് പ്രാവർത്തികമായാൽ വെറും 3,000 ധനികരിൽ നിന്ന് മാത്രം പ്രതിവർഷം 250 ബില്യൺ ഡോളറിന്റെ നികുതി വരുമാനം ലഭിക്കും എന്നാണ് പ്രതീക്ഷ. അതായത് ഇന്ത്യയുടെ വാർഷിക ബജറ്റിന്റെ പകുതിയോളം വരും എന്നാണ് പ്രതീക്ഷ.
തത്വത്തിൽ ആശയം അംഗീകരിച്ചെങ്കിലും ആഗോളതലത്തിൽ നികുതി നയം രൂപീകരിക്കുകയെന്ന ആശയം പ്രായോഗികമാകമാണോയെന്നതിൽ സംശയമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജാനറ്റ് യെലൻ പറഞ്ഞു.
ചാരിറ്റി എൻ ജി ഒ ഓക്സ്ഫാമിന്റെ പഠനം പറയുന്നത് അതിസമ്പന്നരിൽ ഒരു ശതമാനം പേർ കഴിഞ്ഞ 10 വർഷം കൊണ്ട് അവരുടെ ആസ്തിയിൽ കൂട്ടിച്ചേർത്തത് 4.2 ട്രില്യൺ ഡോളറാണ്. ലോക ജനസംഖ്യയുടെ ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനത്തിന്റെ സ്വത്തിനേക്കാൾ 34 മടങ്ങ് കൂടുതലാണിത്. ഈ ഒരു ശതമാനത്തിൽ പെടുന്ന ഒരു ധനികന്റെ ശരാശരി സമ്പത്ത് കഴിഞ്ഞ ദശകത്തിൽ നാല് ലക്ഷം ഡോളർ വർധിച്ചപ്പോൾ ഒരു ശരാശരി ദരിദ്രന്റെ ആസ്തിയിലുണ്ടായ വർധന അഞ്ച് രൂപയിൽ താഴെയാണ്. ലോക സമ്പത്ത് ഒരു കേക്ക് രൂപത്തിലാക്കിയാൽ അതിന്റെ പകുതിയും കയ്യാളുന്നത് വെറും പത്ത് ശതമാനം വരുന്ന അതിസമ്പന്നരാണ്.
Discussion about this post