മുംബൈ: ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കെവൈസി വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പണം നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങൾ നിർബന്ധമാണെന്ന് ആർബിഐ അറിയിച്ചു. ഇത് സംബന്ധിച്ച് ആർബിഐ വിശദമായ മാർഗനിർദേശം പുറത്തിറക്കി.
ബാങ്കിംഗ് മേഖലയിലെ വിവിധ സേവനങ്ങൾ ഓൺലൈൻ തട്ടിപ്പു വഴി ലഭിക്കുന്ന പണം ട്രാൻസ്ഫറ ചെയ്യുവാൻ ഉപയോഗിക്കുന്നുണ്ട്. ഇത് തടയുക ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് കെവൈസിയുമായ ബന്ധപ്പെട്ട നിബന്ധനകൾ കടുപ്പിക്കുന്നത്. പുതിയ മാർഗനിർദേശമനുസരിച്ച് ബാങ്കിൽ പണമടക്കാൻ വരുന്ന വ്യക്തിയുടെയും പണം സ്വീകരിക്കുന്ന ആളുടെയും പേരും വിലാസവും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അതത് ബാങ്ക് സൂക്ഷിക്കണം. ഓരോ ഇടപാടുകൾ നടക്കുമ്പോഴും ഒടിപി ഉൾപ്പെടെയുള്ള അധിക സുരക്ഷയും ഉറപ്പുവരുത്തേണ്ടത് ബാങ്കിന്റെ ചുമതലയാണ്.
ഒടിപി ലഭിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ച് വേണം വിവരങ്ങൾ ശേഖരിക്കേണ്ടത്. ഇതിനോടെപ്പം എൻഇഎഫ്ടി – ഐഎംപിഎസ് ഇടപാട് സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2024 നവംബർ ഒന്ന് മുതലാണ് പുതിയ നിർദേശങ്ങൾ നടപ്പാക്കേണ്ടതെന്നും റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post