പാരീസ്: ഒളിമ്പിക്സിന് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, അരാജകത്വത്തിലേക്ക് വഴുതി വീണ് ഫ്രാൻസ്. പാരീസ് ഒളിമ്പിക്‌സ് 2024 ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഫ്രാൻസിൻ്റെ അതിവേഗ റെയിൽവേ ശൃംഖലയ്ക്ക് നേരെ തീവെയ്പ്പ് നടത്തുകയും ഫ്രാങ്കോ-സ്വിസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന യൂറോ എയർപോർട്ട് ബോംബ് ഭീഷണിയെത്തുടർന്ന് താൽകാലികമായി ഒഴിപ്പിക്കുകയും ചെയ്തു. ബോംബ് ഭീഷണിയെ തുടർന്ന് വിമാനത്താവളം താത്കാലികമായി ഒഴിപ്പിച്ചിരുന്നു.
ബാസൽ-മൾഹൗസിലെ മറ്റൊരു വിമാനത്താവളവും അടച്ചിട്ടുണ്ട്. ഒളിംപിക്‌സിന്റെ ബാധിക്കില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും സുരക്ഷയെ സംബന്ധിച്ചിടത്തോളം വ്യാപകമായ പരിഭ്രാന്തി ഉയർന്നിട്ടുണ്ട്.
റെയിൽവേയുടെ അറ്റ്ലാൻ്റിക്, വടക്കൻ, കിഴക്കൻ ലൈനുകളെ വിഴുങ്ങിയ തീപിടിത്തം 80,000 യാത്രാ ടിക്കറ്റുകൾ വൻതോതിൽ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായി. രാജ്യത്ത് ഉയർന്ന യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുമ്പോഴാണ് ഇത് സംഭവിച്ചത്.
Discussion about this post