ന്യൂഡൽഹി: പ്രതിപക്ഷം ഇപ്പോൾ പറയുന്ന കർഷകസ്നേഹം തട്ടിപ്പാണെന്നും, കൃഷിച്ചെലവിൻ്റെ 50% വരുമാനം എംഎസ്പി നൽകണമെന്ന സ്വാമിനാഥൻ കമ്മിഷൻ്റെ ശുപാർശ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിരസിച്ചിരുന്നുവെന്നും വെളിപ്പെടുത്തി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
വിപണിയെ തകർക്കും എന്ന് വാദിച്ചാണ് ഡോക്ടർ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള അന്നത്തെ യു പി എ സർക്കാർ എംഎസ്പി നിർദ്ദേശം നടപ്പിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വിസമ്മതിച്ചതെന്ന് 2007 ജൂലൈ 28 ലെ കാബിനറ്റ് കുറിപ്പ് ഉദ്ധരിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി തുറന്നടിച്ചു.
ഞാൻ പാർലമെന്റ് നോട്ടുകൾ ഉദ്ധരിച്ചു പറയുകയാണ് “ഈ നിർദ്ദേശം നടപ്പാക്കുന്നത് വിപണിയെ തകർക്കുമെന്ന് “ സ്വാമിനാഥൻ റിപ്പോർട്ടിൻ്റെ ശുപാർശയിൽ, യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) സർക്കാർ വ്യക്തമായി പ്രസ്താവിച്ചു.
എന്നിരുന്നാലും, സ്വാമിനാഥൻ പാനൽ ഒരിക്കലും എംഎസ്പികളെ പിന്തുണയ്ക്കുന്ന ഒരു നിയമം പരാമർശിച്ചിട്ടില്ല. പക്ഷെ എംഎസ്പികൾ ശരാശരി ഉൽപ്പാദനച്ചെലവിനെക്കാൾ കുറഞ്ഞത് 50% കൂടുതലായിരിക്കണമെന്ന് ശുപാർശ ചെയ്തു. എന്നാൽ 2018-19 ബജറ്റിൽ, കർഷകർക്ക് 50% ആദായം ലഭിക്കുന്ന തരത്തിൽ എംഎസ്പി നിശ്ചയിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചു.
“കർഷകർ ഞങ്ങൾക്ക് ദൈവത്തെപ്പോലെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കാർഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനും ഇരട്ടിയാക്കുന്നതിനുമുള്ള എല്ലാ ശ്രമവും ഞങ്ങളുടെ സർക്കാർ നടപ്പിലാക്കും ,” ചൗഹാൻ പറഞ്ഞു.
Discussion about this post