ന്യൂഡല്‍ഹി: രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം പുറത്തിറങ്ങും. റെയിൽവേ ബോർഡ് മെമ്പറായ അനിൽകുമാർ ഖന്ദേൽവാൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫെഡറേഷൻ ഒരഫ് ഇന്ത്യൻ ചേംബർസ് ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഫ്യൂച്ചർ റെയില്‍ ഇന്ത്യ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അടുത്ത ഇരുപത് വർഷത്തിനുള്ളിൽ 50 ഹൈഡ്രജൻ ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു
പരമാവധി ചെലവ് കുറച്ച് ഇന്ത്യയുടെ തദ്ദേശീയമായ സാങ്കേതികതയിലൂടെ ഹൈഡ്രജൻ ട്രെയിനുകൾ വികസിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. സാധാരണ ഡീസൽ ട്രെയിനുകളെക്കാൾ 12 ഇരട്ടി ചെലവാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ നിർമ്മിക്കാൻ വരുന്നത്. ഇത് തദ്ദേശീയമായ സാങ്കേതികതകളിലൂടെ ചുരുക്കി കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്.
പ്രകൃതിയിൽ വളരെയധികം ലഭ്യമായ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളാണ് ഹൈഡ്രജൻ ട്രെയിനുകൾ എന്നറിയപ്പെടുന്നത്. അൽപ്പം പോലും കാർബൺ ബഹിർഗ്ഗമനം ഇല്ലാത്തതിനാൽ ഭാവിയുടെ ഇന്ധനങ്ങളുടെ കൂട്ടത്തിൽ ഹൈഡ്രജന് ഒരു പ്രധാന സ്ഥാനമുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഉപയോഗിച്ചും, ഹൈഡ്രജൻ ഇന്റേണൽ കംമ്പുസ്റ്റിൻ എൻജിൻ ഉപയോഗിച്ചുമെല്ലാം ഇത്തരം ട്രെയിനുകൾക്ക് പ്രവർത്തിക്കാൻ കഴിയും.
പെട്രോളിയം ഇറക്കുമതിയിൽ ഭീമമായ തുകയാണ് ഇന്ത്യ ഓരോ വർഷവും ചെലവിടുന്നത്. ഫോസിൽ ഇതര ഇന്ധനങ്ങൾ വ്യാപകമാകുന്നതോടെ പെട്രോളിയം ആശ്രിതത്വം കുറക്കാനുള്ള പദ്ധതികളിലാണ് ഭാരതം
Discussion about this post