തൃശൂർ :മണപ്പുറം കോംപ്‌ടെക് ആന്റ് കൺസൾട്ടൻസിയിലെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . 20 കോടി രൂപ തട്ടിയെടുത്ത് ബാങ്ക് ഉദോഗ്യസ്ഥ ധന്യ മോഹൻ എട്ട് അക്കൗണ്ടിലേക്ക് പണം മാറ്റിയതായി പോലാസ് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിൽ കൂടുതൽ കൂട്ടാളികൾ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
തട്ടിപ്പിന്റെ വ്യാപതി പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും എന്ന് പോലീസ് പറഞ്ഞു. ധന്യ ആഡംബര കാർ അടക്കം 3 വാഹനങ്ങൾ വാങ്ങിയതായി പോലീസിനും വിവരം ലഭിച്ചു. വലപ്പാട്ടു സ്ഥലംവാങ്ങി വീടു നിർമിച്ചു. കാർ പാർക്കിംഗിനു വേണ്ടി മാത്രം പ്രത്യേകം ഭൂമി വാങ്ങി. ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ടു രണ്ട് കോടി രൂപയുടെ ദുരുഹ പണമിടപാടു നടന്നതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.
വലപ്പാട് മണപ്പുറം കോംപ്ടെക് ആൻസ് കൺസൾട്ടൻസി ലിമിറ്റഡിലാണ് ധന്യ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സ്ഥാപനം പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ധന്യ താമസിച്ചിരുന്ന തൃശൂരിലെയും കൊല്ലത്തെയും വീടുകളിൽ അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. പ്രതിയുടെ കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് ധന്യയ്ക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി അന്വേഷണം നടത്തുന്നതിനിടെയാണ് ധന്യ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയത്.
Discussion about this post