ശ്രീനഗർ : ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളെ തുടർന്ന് ദോഡ പോലീസ് പ്രതികളായ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. ജമ്മു മേഖലയിലെ മലയോര ജില്ലയായ ദോഡയിൽ ജൂൺ മുതൽ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായ സാഹചര്യങ്ങളാണ് സംശയിക്കുന്ന ഭീകരരെ കുറിച്ചുള്ള വിവരങ്ങൾക്കായി പോലീസ് രേഖാചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഈ പ്രതികളെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതം പ്രതിഫലം നൽകുമെന്നും ദോഡ പോലീസ് അറിയിച്ചിട്ടുണ്ട്.
ഡെസ്സയിലെ ഉറാർ ബാഗി പ്രദേശത്ത് അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരാണ് രേഖാചിത്രത്തിൽ ഉള്ളത് എന്നാണ് ദോഡ പോലീസ് അറിയിക്കുന്നത്. ഈ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചോ നീക്കത്തെക്കുറിച്ചോ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ പോലീസിനെ അറിയിക്കണം എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ഇന്ന് ജമ്മുകശ്മീരിലെ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കാമകാരി സെക്ടറിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിൻ്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിക്കുകയും പാകിസ്താൻ ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിൽ 4 ഇന്ത്യൻ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post