ന്യൂഡൽഹി : മ്യാൻമാർ പ്രധാനമന്ത്രി സീനിയർ ജനറൽ മിൻ ഓഗ് ഹ്‌ലെയ്‌നുമായ കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തി മേഖലയിൽ സാമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച നടത്തി എന്നാണ് വിവരം.
ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷന്റെ സുരക്ഷാ മേധാവികളുടെ വാർഷിക യോഗത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കാൻനായി അജിത് ഡോവൽ മ്യാൻമറിൽ എത്തിയതായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധവും സഹകരണവും കൂടുതൽ ദൃഢമാകണം. കൂടാതെ മ്യാൻമറിന്റെ രാഷ്ട്രീയ പുരോഗതി, സ്വതന്ത്രവും നീതിയുക്തവുമായ ബഹുകക്ഷി ജനാധിപത്യ പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ, അതിർത്തി മേഖലയിൽ സമാധാനവും സുസ്ഥിരതയും രൂപപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി എന്നാണ് വിവരം.
മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയിലൂടെ കടന്നുപോകുന്ന 1,643 കിലോമീറ്റർ നീളമുള്ള അതിർത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്.
Discussion about this post