എറണാകുളം: 2006 ലെ ശൈശവ വിവാഹ നിരോധന നിയമം മുസ്ലീം മതവിശ്വാസികൾക്കും ബാധകമാണെന്ന് ഹൈക്കോടതി. ആദ്യം ഒരു വ്യക്തിയെ ഇന്ത്യയിലെ പൗരന് എന്ന നിലയ്ക്കാണ് പരിഗണിക്കുക. മതത്തിന്റെ രണ്ടാംസ്ഥാനമാണ് ഉള്ളതെന്നും കോടതി വ്യക്തമാക്കി. വടക്കഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹർജിയിൽ ആണ് കോടതിയുടെ നടപടി.
രാജ്യത്ത് പൗരൻ എന്നതിനാണ് ആദ്യ പരിഗണന. അതിന് ശേഷം മാത്രമേ അയാളുടെ മതം പരിഗണിക്കുകയുള്ളൂ. അതുകൊണ്ട് വ്യക്തിനിയമ പ്രകാരം വിവാഹം നടത്താമെന്ന വാദം നിലനിൽക്കില്ല. ഋതുമതിയായ 15 കാരിയെ വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ച് നൽകാൻ കഴിയുന്നില്ലെന്നും, അത് നിയമപരമായി തെറ്റാണെന്നും കോടതി വ്യക്താക്കി. ജസ്റ്റിസ് വി.കുഞ്ഞികൃഷ്ണൻ ആണ് ഹർജി പരിഗണിച്ചത്.
18 വയസ്സാണ് കുട്ടികളുടെ വിവാഹപ്രായം. 2006 ൽ ഈ നിയമം വന്നതോട് കൂടി ഇക്കാര്യത്തിൽ വ്യക്തിനിയമം ബാധമകമല്ലാതെ ആയി. രാജ്യത്തെ നിയമം എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകം ആണെന്നും കോടതി വ്യക്തമാക്കി.
Discussion about this post