പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെ ലിവ്-ഇൻ ബന്ധത്തിൽ തുടരാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി രാജസ്ഥാൻ ഹൈക്കോടതി.വിവാഹത്തിനുള്ള നിയമപരമായ പ്രായമായിട്ടില്ല എന്നതുകൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കോട്ടയിൽ നിന്നുള്ള 18 വയസ്സുള്ള ഒരു സ്ത്രീയും 19 വയസ്സുള്ള ഒരു യുവാവും സമർപ്പിച്ച സംരക്ഷണ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസിന്റെ ഈ നിർദ്ദേശം.
2025 ഒക്ടോബർ 27 ന് തയ്യാറാക്കിയ ലിവ്-ഇൻ കരാർ പ്രകാരമാണ് തങ്ങൾ ഒന്നിച്ച് ജീവിക്കുന്നത്. എന്നാൽ യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുന്നതായും വധ ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയും യുവാവും കോടതിയെ സമീപിച്ചത്.
ഇന്ത്യൻ നിയമപ്രകാരം ലിവ്-ഇൻ ബന്ധങ്ങൾ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ലെന്നും, ഓരോ പൗരനെയും സംരക്ഷിക്കാൻ സംസ്ഥാനത്തിന് കടമയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.










Discussion about this post