ന്യൂഡല്‍ഹി: ഭൂമി തർക്കത്തിൻ്റെ പേരിൽ യുവതിയെ ആക്രമിച്ച സംഭവത്തില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് കസ്റ്റഡിയില്‍. പാർട്ടി ജനറൽ സെക്രട്ടറി ഗോപാൽ തിവാരി തൃണമൂൽ നേതാവിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.
പശ്ചിമ ബംഗാളിലെ കൽനയിൽ ആണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിഎംസി നേതാവിനെതിരെ കേസെടുത്തത്.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. പ്രതി വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തൻ്റെ മകളെയും അമ്മായിയമ്മയെയും പ്രതികൾ മർദ്ദിച്ചതായി അവർ ആരോപിക്കുന്നു.
യുവതിയുടെ വീടിന് സമീപത്തെ മതിൽ തീവാരി വേലി കെട്ടിയെന്നാണ് ആരോപണം. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്നാണ് യുവതിയെയും കുടുംബത്തെയും പ്രതി ആക്രമിച്ചത്.
Discussion about this post