തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്.
രാഷ്ട്രീയകക്ഷി നേതാക്കളുമായി കമ്മീഷന് ഇന്ന് ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായും ആശയവിനിമയം നടത്തും. ജില്ലകളില്‍ നടക്കുന്ന പ്രാഥമിക നടപടികള്‍ കമീഷന് അവലോകനം ചെയ്യും. വോട്ടെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടും.
പരീക്ഷാ തീയതികളടക്കം പരിഗണിച്ചാകും കമീഷന് തീരുമാനമെടുക്കുക. ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ആകും കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post