പല്ലെകെലേ: തുടർച്ചയായ രണ്ടാം ജയത്തോടെ ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. മഴ രസം കൊല്ലിയായ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.
പല്ലെകെലേ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റണ്‍സ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിച്ചു.എന്നാൽ ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരിന്നു . 30 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 26 റണ്‍സെടുത്തു. അതെ സമയം മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി ഓപ്പണറായി കളിച്ച സഞ്ജു സാംസണ്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരിന്നു
നേരത്തെ, കുശാല്‍ പെരേരയുടെ (34 പന്തില്‍ 53) വെടിക്കെട്ട് ഇന്നിംഗ്‌സാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പതും നിസ്സങ്ക 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റും . അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കരസ്ഥമാക്കി
Discussion about this post