കൊല്ലം: സോളാര്‍ കേസിന്റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് കെ.ബി ഗണേഷ്കുമാര്. മന്ത്രിസഭയെ മറിച്ചിടണമെന്നുണ്ടെങ്കില്‍ അത് രണ്ട് വര്‍ഷം മുമ്പ് ആകാമായിരുന്നു. ഒരു മന്ത്രിസ്ഥാനം ഒഴിവാക്കാന്‍ വേണ്ടിയാണ് തന്നെക്കൊണ്ട് രാജിവെപ്പിച്ചത്.
ചെയ്യാത്ത കുറ്റത്തിന് തന്നെ രാജിവെപ്പിച്ച തെറ്റിന് ഉമ്മന്‍ ചാണ്ടിയെ ദൈവം ശിക്ഷിക്കും. താന്‍ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് തുറന്നുപറഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിന് തന്നെ രാജിവെപ്പിച്ച തെറ്റിന് ഉമ്മന്‍ ചാണ്ടിയെ ദൈവം ശിക്ഷിക്കും. താനാണ് ആക്രമിക്കപ്പെട്ടത്. താന്‍ ആരെയും ആക്രമിച്ചിട്ടില്ല.
അവസരത്തിനൊത്ത് എന്ത് വാഗ്ദാനം നല്‍കാനും തയാറാകുന്നയാളാണ് ഉമ്മന്‍ ചാണ്ടിയെന്നും ഗണേഷ്കുമാര് പറഞ്ഞു. കുടുംബപ്രശ്നത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന എന്നോട് ഒരു നീതിയും ബാര്‍കോഴയില്‍ ഉള്‍പ്പെട്ട ബാബുവിനോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്നും ഗണേഷ്കുമാര് പറഞ്ഞു.
Discussion about this post