ഡല്‍ഹി: പബ്ലിക് സര്‍വീസ് കമ്മീഷന് (പി.എസ്.സി) വിവരാവകാശ നിയമം ബാധകമാണെന്ന് സുപ്രീം കോടതി. ജോലിഭാരം കൂടുമെന്ന് പി.എസ്.സ് വാദം കോടതി തള്ളി. ജസ്റ്റിസ് എംവൈ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പി.എസ്.സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധിക്കെതിരായ പിഎസ്സിയുടെ അപ്പീലിലാണ് സുപ്രീം കോടതി വിധി. വിവരാവകാശ നിയമം ബാധകമാക്കിയാല്‍ ജോലിഭാരവും ചെലവും കൂടുമെന്നും ഭരണപരമായി ഒട്ടേറെ വിഷമതകളുണ്ടാവുമെന്നുമായിരുന്നു പിഎസ്സിയുടെ വാദം.
ഭരണഘടനാ സ്ഥാപനമായ പിഎസ്സി സംശയത്തിനതീതമായി നിലകൊള്ളണമെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു വഴി നടപടിക്രമങ്ങളിലെ സുതാര്യതയും പിഎസ്സിയുടെ വിശ്വാസ്യതയും കൂടുമെന്നുമായിരുന്നു 2011ലെ ഹൈക്കോടതി വിധി.
Discussion about this post