ന്യൂഡൽഹി; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി സംസാരിച്ചു. വയനാടിൻ്റെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ ദുരിതം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും കൂടെയാണ് എൻ്റെ മനസും പ്രാർത്ഥനകളും. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി @pinarayivijayan നോട് സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
വയനാടിന് സാധ്യമായ എല്ലാ സഹായവും അഭ്യർത്ഥിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവും വയനാട്ടിൽ നിന്നുള്ള മുൻ ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ മേപ്പാടിക്ക് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിൽ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഇനിയും കുടുങ്ങിക്കിടക്കുന്നവരെ ഉടൻ സുരക്ഷിതസ്ഥാനത്ത് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 27 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. ഉരുൾപൊട്ടലിൽ ചൂരൽമല, വെള്ളാർമല ഭാഗത്തുനിന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി. അട്ടമലയിൽ നിന്ന് അഞ്ചും പോത്തുകല്ലിൽ നിന്ന് 10 ഉം മൃതദേഹങ്ങൾ കണ്ടെത്തിയതായി വിവരം.
Discussion about this post