ദുബായ് : വയനാട്ടിൽ ഉരുൾപൊട്ടലിൽ നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ. ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു.
അങ്ങേയറ്റം വേദനപ്പിക്കുന്ന ദുരന്തമാണിത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് യുഎഇയുടെ പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വാർത്താ കുറിപ്പിൽ പറഞ്ഞു. പരിക്കേറ്റവർ വേഗം സുഖപ്പെടട്ടെയെന്നും ആശംസിച്ചു.
അതേസമയം ഉരുൾപൊട്ടലിൽ മരണം 219 ആയി . ഇന്ന് 68 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
രക്ഷാപ്രവർത്തനത്തിന് തടസമായി കടുത്ത കോടമഞ്ഞും മഴയുമാണ് പ്രദേശത്ത്. മുണ്ടക്കൈയിൽ ഉള്ള എല്ലാവരോടും എത്രയും പെട്ടെന്ന് ചൂരൽമല ഭാഗത്തേക്ക് എത്താനാണ് അധികൃതർ നിർദ്ദേശം നൽകിയിട്ടുള്ളത്. മലവെള്ളപ്പാച്ചിലിന് ഇടയിലും മുണ്ടക്കൈ എൽപി സ്‌കൂളിന്റെ സമീപത്തു നിന്നും മൂന്നും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാളെ ബെയ്ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ഇനി രക്ഷാപ്രവർത്തനം സുഗമമായ രീതിയിൽ നടത്താൻ കഴിയൂ എന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post