ന്യൂഡൽഹി : കേരളം മഹാദുരന്തത്തെ നേരിടുമ്പോഴും തിരിഞ്ഞു നോക്കാതിരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയും എംപിയും ആയ കെ സി വേണുഗോപാലിനെതിരെ സമൂഹമാദ്ധ്യമങ്ങൾ. കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ വലിയ ദുരന്തങ്ങളാണ് നടക്കുന്നതെന്നും കേന്ദ്രസർക്കാർ സഹായിക്കണം എന്നുമുള്ള കെ സി വേണുഗോപാലിന്റെ പ്രസ്താവനയെ തുടർന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നത്. കേരളം ഇത്രയും വലിയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുമ്പോഴും ഡൽഹിയിലെ എസി മുറിയിൽ ഇരുന്നു കൊണ്ടല്ലേ താങ്കൾ സംസാരിക്കുന്നത് എന്ന രീതിയിൽ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്.
“ഇന്നലെ രാവിലെ മുതൽ കേരളം കണ്ണീരിൽ ആണ്. അപകടത്തെ രാഷ്ട്രീയവൽക്കരിക്കരുത്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ സമയമാണ്. ഈ രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച ശേഷം നമുക്ക് രാഷ്ട്രീയം സംസാരിക്കാം.” എന്നായിരുന്നു കെസി വേണുഗോപാൽ ലോക്സഭയിൽ പ്രസ്താവന നടത്തിയത്.
വയനാട് എംപി രാഹുൽഗാന്ധിയും ഇതേസമയം ലോക്സഭയിൽ ഉണ്ടായിരുന്നു. കേരളത്തിൽ മാത്രമല്ല കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കെസി വേണുഗോപാൽ സഭയെ അറിയിച്ചു. ഈ സംസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം എന്നായിരുന്നു കെസി വേണുഗോപാൽ ലോക്സഭയിൽ ഉയർത്തിയ ആവശ്യം.
Discussion about this post