കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ ദിവസവും വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ഉണ്ടായ മേഖല സന്ദർശിക്കാൻ എത്തിയ കളക്ടറും സംഘവും വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതോടെ പ്രദേശത്ത് ഒരു മണിക്കൂറോളം സമയം കുടുങ്ങിക്കിടന്നു.
വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾപൊട്ടൽ ആയിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാട് മേഖലയിലും ഉണ്ടായത്. എന്നാൽ ഈ പ്രദേശത്തുള്ളവരെ ഭരണകൂടം നേരത്തെ തന്നെ മാറ്റി പാർപ്പിച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. 13 ലേറെ വീടുകളാണ് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്നത്.
ഒന്നിന് പുറകെ ഒന്നായി ഒമ്പതോളം തവണയാണ് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായത്. 13 വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും മേഖലയിൽ തകർന്നിട്ടുണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ കളക്ടറും സംഘവും എത്തിയ സമയത്തായിരുന്നു വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത്.
Discussion about this post