പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. ഷൂട്ടിംഗിൽ ഇന്ത്യൻ താരം സ്വപ്‌നിൽ കുസാലെയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. ഇതോടെ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകളുടെ എണ്ണം മൂന്നായി ഉയർന്നു.
50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ് സ്വപ്‌നിൽ നിർണായ നേട്ടം സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിലും ഇന്ത്യ മെഡൽ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇത് മൂന്നും ഷൂട്ടിംഗിൽ ആണ്.
മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള കായിത താരമാണ് സ്വപ്‌നിൽ. 2022 ൽ ഈജിപ്തിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് സ്വപ്‌നിൽ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. 2022 ലെ ഏഷ്യൻസ് ഗെയിംസിൽ ടീം ഇനത്തിൽ സ്പ്‌നിൽ സ്വർണ മെഡൽ നേടിയിരുന്നു.
Discussion about this post