തൃശ്ശൂർ : കടുത്ത മഴക്കെടുതി അനുഭവിക്കുന്ന തൃശ്ശൂരിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.
മഴയ്ക്ക് താൽക്കാലിക ശമനം ഉണ്ടെങ്കിലും തൃശ്ശൂരിലെ വിവിധ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് തുടരുന്നത്. തൃശൂർ കരുവന്നൂർ പുഴയിലും ഗായത്രി പുഴയിലും അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
നാളെ കേരളത്തിൽ പല ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post