കൊച്ചി: കളമശേരിയില്‍ ജോലിക്കെത്തിയ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളില്‍ നിന്നും യുവതിയുടെ അഞ്ചരപ്പവന്റെ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അതുല്‍, അനീഷ്, മനോജ്, നിയാസ് എന്നിവരെക്കൂടാതെ യുവതിയുടെ മാലപണയം വെയ്ക്കാന്‍ സഹായിച്ച വിനീഷ്, ഭാര്യ ജാസ്മിന് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവമുണ്ടായത്.രാവിലെ ജോലിക്കെത്തിയ യുവതിയെ ഓട്ടോറിക്ഷയില്‍ വിളിച്ചുകൊണ്ടുപോയി സൈബര്‍ സിറ്റിയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പ്രതികള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ അഞ്ചരപ്പവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തു. മൊബൈല്‍ ഫോണില്‍ യുവതിയുടെ നഗ്നചിത്രങ്ങളെടുത്ത സംഘം സംഭവം പുറത്തറിഞ്ഞാല്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.പിന്നീട് സംഭവം പുറത്തായതിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെയും കസ്റഡിയിലെടുത്തത്.
Discussion about this post