ഗാന്ധിനഗർ : ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോമും വ്യാപിക്കുന്നു. മരണനിരക്കും വർധിക്കുന്നു. മരണനിരക്ക് അമ്പത്തിയെട്ടായി ഉയർന്നു. ജൂൺ മുതൽ ഇതുവരെ 148 എ ഇ എസ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമമന്ത്രാലയമാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
ഗുജറാത്തിലെ ഇരുപത്തിനാല് ജില്ലകളിൽ നിന്ന് 159 കേസുകളും മദ്ധ്യപ്രദേശ് നാല് , രാജസ്ഥാൻ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ അമ്പത്തിയൊമ്പത് കുട്ടികൾ മരിക്കുകയും ചെയ്തു.
15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ബാധിക്കുന്നത്. ചിലയിനം വൈറൽ , ബാക്ടീരിയൽ അണുബാധകൾക്ക് പിന്നാലെ മസ്തിഷ്‌കത്തിന് വീക്കം സംഭവിക്കുകയും നാഡീസംബന്ധമായ തകരാറുകൾ ഉണ്ടാവുകയുമൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്.
പനി, തലവേദന, അതിയായ ക്ഷീണം, ശരീരവേദന, ഓക്കാനം, ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, അപസ്മാരം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
Discussion about this post