ന്യൂഡൽഹി: ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെയുള്ള വയനാടിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ജില്ലയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 86,000 സ്‌ക്വയർ മീറ്റർ പ്രദേശത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചത് എന്നാണ് ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
ഒപ്റ്റിക്കൽ സാറ്റ്‌ലൈറ്റ് ആയ കാർട്ടോസാറ്റ് മൂന്നാണ് ദുരന്തത്തിന് ശേഷമുളള വയനാടിന്റെ ചിത്രങ്ങൾ പകർത്തിയത്. ശക്തമായ മഴയെ തുടർന്ന് 1550 മീറ്റർ ഉയരത്തിൽ നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത് എന്നാണ് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ശക്തമായ ഒഴുക്കിൽ പടുകൂറ്റൻ പാറക്കല്ലുകൾ ഒലിച്ചുവന്നു. ഇതോടെ ഏകദേശം 86,000 സ്‌ക്വയർ മീറ്റർ പ്രദേശമാണ് ഇല്ലാതായത്.
ചൂരൽമല- മുണ്ടക്കൈ ഭാഗം ഉരുൾപൊട്ടലിന് മുൻപ്
ചൂരൽമല- മുണ്ടക്കൈ ഭാഗം ഉരുൾപൊട്ടലിന് ശേഷം.
ഉരുൾപൊട്ടലിന് മുൻപുള്ള സാറ്റ്‌ലൈറ്റ് ചിത്രത്തിൽ ഇത്തവണ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് നേരത്തെയും സമാന സാഹചര്യം ഉണ്ടായതായി കാണുന്നുണ്ട്. ആദ്യ മുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഈ പ്രദേശങ്ങൾ ദുർബലമായിരുന്നു എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post