ഭുവനേശ്വർ: ബുധനാഴ്ച പാർട്ടിയിൽ നിന്നും രാജ്യസഭാ സീറ്റിൽ നിന്നും രാജിവച്ച ബിജു ജനതാദൾ (ബിജെഡി) നേതാവ് മമത മൊഹന്ത ബി ജെ പി യിൽ ചേർന്നു വ്യാഴാഴ്ച ന്യൂഡൽഹിയിലെ പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് വച്ചാണ് അവർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായത്.
ഉപരിസഭയിൽ രണ്ട് വർഷത്തെ കാലാവധി ബാക്കിയുള്ള മൊഹന്ത ബുധനാഴ്ച രാജ്യസഭാ ചെയർപേഴ്‌സൺ ജഗ്ദീപ് ധങ്കറിനും ബിജെഡി പ്രസിഡൻ്റ് നവീൻ പട്‌നായിക്കിനും രാജിക്കത്ത് അയക്കുകയായിരുന്നു.
“പാർട്ടിക്ക് എൻ്റെ സേവനം ആവശ്യമില്ലാത്തതിനാൽ ഞാൻ ഇന്നലെ ബിജെഡിയിൽ നിന്ന് രാജിവച്ചു. ജനങ്ങളെ, പ്രത്യേകിച്ച് കുടുമി സമൂഹത്തെ സേവിക്കുക എന്നതാണ് എൻ്റെ പ്രധാന ലക്ഷ്യം. ബിജെപിയിൽ എൻ്റെ സമുദായത്തെ സേവിക്കാൻ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. അതിനാൽ, ഞാൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു, ”ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ അവർ പറഞ്ഞു.
Discussion about this post